Technology
 

Blog Catagory Usage

From Varamozhi

ഒരു ബ്ലോഗിലെ രചനയുടെ വിഭാഗമേതെന്ന്‌ തീരുമാനിക്കേണ്ടത്‌ അതെഴുതിയ ആളാണ്. വിഭാഗത്തിന്റെ പേര് ബ്ലോഗിന്റെ താഴെ ചേര്‍ക്കണം. ഒന്നിലധികം വിഭാഗങ്ങള്‍ ചേര്‍ക്കാവുന്നതുമാണ്. തനിമലയാളമോ ആരും തന്നെയോ ഓരോ കാറ്റഗറികളിലുള്ള രചനകള്‍ തരം തിരിച്ച്‌ എടുത്ത്‌ വയ്ക്കുന്നില്ല. വിഭാഗത്തിന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താണ് വായനക്കാരന്‍ ബ്ലോഗിലേയ്ക്കെത്തുന്നത്‌.

ബ്ലോഗ് കാറ്റഗറി തിരിക്കുന്നതിനൊരു ഉദാഹരണം ശ്രദ്ധിക്കുക:

...
...
യു ആര്‍ ഓക്കെ, നോ? എന്ന ചോദ്യങ്ങള്‍ക്ക്‌ കാര്‍ബണ്‍ ഡയോക്സൈഡ് കുറഞ്ഞ ശ്വാസം നന്നായി
വലിച്ചുകൊണ്ട് 'പെര്‍ഫെക്റ്റ്‌ലീ ഓള്‍റൈറ്റ്‌' എന്ന് മറുപടി കൊടുക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു.

'ജന്മം ഉണ്ടെങ്കില്‍ ഇനി ഞാന്‍ ഈ കുന്ത്രാണ്ടത്തില്‍ കേറില്ല'


വിഭാഗം: ഓര്‍മ്മക്കുറിപ്പ്
വിഭാഗം: നര്‍മ്മം


posted by വിശാല മനസ്കന്‍ at 3:29 AM

പുതിയ കാറ്റഗറി പേരുകള് ആവശ്യമെന്ന്‌ തോന്നിയാല്‍ ചേര്‍ക്കുക. എന്നാല്‍ ഒരിക്കല് കാറ്റഗറി പേരുകള്‍ തീരുമാനിച്ച് അത്‌ പ്രയോഗത്തില്‍ ആയാല്‍ പിന്നെ ആ പേര് മാറ്റുന്നത് ബുദ്ധിയല്ല. അതുകൊണ്ട് അത് ശ്രദ്ധാപൂര്‍വ്വം സമയമെടുത്ത് ചര്‍ച്ച ചെയ്ത്‌ ചെയ്യേണ്ട കാര്യമാണ്. അതായത് മലയാളം ബ്ലോഗ് വിഭാഗങ്ങളുടെ പേരുകള്ക്ക് യുണീകോഡു പോലെ ഒരു ഏകീകൃത വ്യവസ്ഥ ഉണ്ടാവണം. അങ്ങനെ ഒരു ലക്ഷ്യം കൂടി ഈ വിക്കി ലേഖനത്തിനു പിന്നിലുണ്ട്‌.

അതുകൊണ്ടുതന്നെ, ഓരോരുത്തരും കാറ്റഗറി തിരിക്കുന്നത്‌ സമയമെടുത്ത്‌, സാവധാനത്തില്‍ ചെയ്യുന്നതാവും നല്ലത്‌. കാരണം കാറ്റഗറികളില്‍ ഒരു സ്റ്റാന്റേഡ്‌ ഉരുത്തിരിഞ്ഞു് വരാന്‍ സമയമെടുക്കും.

[edit] പ്രത്യേകതകള്‍

  • വിഭാഗം തിരിക്കല്‍ ബ്ലോഗ് എഴുതുന്ന ആള്‍ക്കേ ചെയ്യാനാവൂ.
  • വിഭാഗത്തെ പറ്റിയുള്ള വിവരം ബ്ലോഗില്‍ തന്നെയാണ് ഇരിക്കുന്നത്‌. അതായത്‌ സെര്‍വര്‍ ഡിപ്പെന്റന്‍സി ഇല്ല. അതുകൊണ്ട്‌ ഇതൊരു സ്റ്റാന്റേഡൈസേഷന്‍ മാത്രമാണ്. വരമൊഴി വിക്കിക്ക്‌ മാത്രമല്ല, പോര്‍ട്ടലുകള്‍ക്കും, ആര്‍ക്കും ഈ മെത്തേഡ് വച്ച്‌ പോസ്റ്റുകളുടെ വിഭാഗങ്ങളറിയാം.
  • പുതിയ വിഭാഗം വേണം എന്ന്‌ തോന്നുന്ന ആര്‍ക്കും ഈ വിക്കിയില്‍ അത്‌ ചേര്‍ക്കാവുന്നതേ ഉള്ളൂ. അതുകൊണ്ട്‌ ഡൈനാമിക് ആണ്.