Fandom

Varamozhi

പ്രശ്‌നം സാമ്പത്തികമാകുമ്പോള്‍

92pages on
this wiki
Add New Page
Talk0 Share

‘ജോലി ചെയ-ാതെ ജീവിക്കാനുള്ള ഉദ്യോഗങ്ങള്‍ക്കായുള്ള പരക്കം പാച-ില്‍ അവസാനം എല്ലാ സ്‌ഥാപനങ്ങളേയും ഇല്ലാതാക്കും’ മുന്‍ അമേരിക്കന്‍ പ്രസിഡന്റും ലോകത്തിലെ തന്നെ ഏറ്റവും വലിയ കഠിനാധ്വാനികളില്‍ ഒരാളുമായിരുന്ന എബ്രഹാം ലിങ്കന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടത്തിയ നിരീക്ഷണമാണിത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഈ വാക്കുകള്‍ക്ക്‌ ഇപ്പോഴും ജീവനുണ്‌ട്‌. പ്രത്യേകിച-്‌ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ വന്‍ കിട സ്‌ഥാപനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്ന്‌ പോലും സ്വന്തം ആര്‍ഭാടങ്ങള്‍ക്ക്‌ ചെലവഴിക്കാന്‍ ചങ്കൂറ്റമുള്ള സ്‌ഥാപന മേധാവികള്‍ ഉണ്‌ടാകുമ്പോള്‍. പ്രശ്‌നം സാമ്പത്തികമാകുമ്പോള്‍ അതിന്റെ ആഴവും പരപ്പും ഊഹിക്കാവുന്നതിലും ഏറെയായി മാറുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി ഒരര്‍ത്ഥില്‍ വലിയൊരു പൊളിചെ-ഴുത്താണ്‌ ലോകത്ത്‌ നടത്തിയത്‌, അല്ലെങ്കില്‍ കുറഞ്ഞപക്ഷം അതിന്‌ വഴിമരുന്നിടുകയെങ്കിലും ചെയ്‌തു.

ഒന്നാം ഭാഗം–ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം ഏറ്റവും സാങ്കേതികമായി പറഞ്ഞാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം മുതലാളിത്തത്തില്‍ നിന്നാണ്‌. മുതലാളിത്ത സമ്പദ്‌ വ്യവസ്‌ഥയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ കമ്പോളമാണ്‌. എന്നാല്‍ ഈ കമ്പോളത്തില്‍ മനപൂര്‍വ-ം വ്യതിയാനം വരുത്താന്‍ ഒരുകൂട്ടം ആളുകളോ സ്‌ഥാപനങ്ങളോ വിചാരിച-ാല്‍ കഴിയും എന്നതാണ്‌ ഇതിലെ പ്രധാന ന്യൂനത. അതേസമയം ലോകത്ത്‌ ഏറ്റവുമധികം കാലം അതിജീവനം നടത്തിയ സാമ്പത്തിക വ്യവസ്‌ഥിതി മുതലാളിത്തമാണുതാനും. ‘മുതലാളി’ എന്ന പ്രയോഗത്തിന്റെ ഉല്‍ഭവം മനുഷ്യന്‍ പ്രപഞ്ചത്തില്‍ ആരംഭിച-പ്പോഴേ തുടങ്ങി എന്നുവേണം അനുമാനിക്കാന്‍. ഉല്‍പങ്ങളുടെ വിലയും മറ്റും വിപണി തീരുമാനിക്കുന്ന അവസ്‌ഥയിലെത്താന്‍ വീണ്‌ടും സമയമെടുത്തെങ്കിലും അന്നത്തെ കച-വട സമ്പ്രദായങ്ങളും മറ്റും മുതലാളിത്തത്തിന്റെ അപരിഷ്‌കൃത രൂപത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. സാമ്രാജ്യത്വം മറ്റൊരു തരത്തിലെ കുത്തകവല്‍ക്കരണമായിരുന്നു. ഇരുപതാം നൂറ്റാണ്‌ടിന്റെ തുടക്കത്തില്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യം പ്രാപിക്കാന്‍ തുടങ്ങിയതോടെ സാമ്രാജ്യത്വം മുതലാളിത്തത്തിന്‌ വഴിമാറിക്കൊടുത്തു. മൂന്നാം ലോകരാജ്യങ്ങള്‍ സ്വാതന്ത്ര്യം പ്രാപിക്കാന്‍ കമ്മ്യൂണിസത്തിന്റേയും മറ്റും തുണപിടിചെ-ങ്കിലും പടിപടിയായി ഈ രാജ്യങ്ങളും മുതലാളിത്തത്തിന്‌ ജനലും വാതിലും തുറന്നു കൊടുക്കുകയായിരുന്നു. മുതലാളിത്തം അതിനുള്ളിലെ സംഘട്ടനങ്ങള്‍ കൊണ്‌ട്‌ നശിക്കുമെന്ന സിദ്ധാന്തത്തിന്‌ സാധൂകരണമാണ്‌ 2007 ഡിസംബറില്‍ അമേരിക്കയില്‍ തുടങ്ങിയതെന്ന്‌ വിശ്വസിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി. 2001 സെപ്‌റ്റംബറില്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ന്നതുമുതല്‍ അമേരിക്കയുടെ ലോക മേധാവിത്വത്തിന്‌ മങ്ങലേറ്റു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുത്തഴിഞ്ഞു കിടന്ന അവിടത്തെ വന്‍ കിട സ്‌ഥാപനങ്ങള്‍ വരുത്തിവെച- വിനയാണ്‌ ഈ പ്രതിസന്ധി. അമേരിക്കയില്‍ വന്‍ മരങ്ങള്‍ വീണപ്പോള്‍ അതിനടിയില്‍ പെട്ട്‌ ലോകമാകമാനമുള്ള ചെറുമരങ്ങള്‍ ചതഞ്ഞതാണ്‌ പ്രശ്‌നത്തെ തീര്‍ത്തും ആഗോളമാക്കിയത്‌.

നിഗമനങ്ങള്‍ 2008 സെപ്‌റ്റംബര്‍ 15ന്‌ അമേരിക്കയിലെ ലേമാന്‍ ബ്രദേഴ്സ്‌ തകര്‍ന്നതോടെയാണ്‌ ആഗോള സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായത്‌. 85 പ്രമുഖ ധനകാര്യ സ്‌ഥാപനങ്ങള്‍ ഇതേത്തുടര്‍ന്ന്‌ പാപ്പരായി. ഐസ്‌ ലന്റ്‌ എന്ന രാജ്യം സാമ്പത്തിക ഭൂപടത്തില്‍ നിന്ന്‌ നാടുകടത്തപ്പെട്ടു. ദശലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ തൊഴില്‍ പോയി. ലോകമാകമാനമുള്ള നിക്ഷേപകരുടെ കോടിക്കണക്കിന്‌ രൂപ നിന്നനിപ്പില്‍ ആവിയാവുകയും ചെയ്‌തു. ഈ അവസ്‌ഥ ഏകദേശം രണ്‌ട്‌ വര്‍ഷക്കാലം തുടര്‍ന്നു ഇപ്പോള്‍ കാര്യങ്ങള്‍ ഏകദേശം ശരിയായതായി വിലയിരുത്തപ്പെടുന്നു. അപ്പോള്‍ മുതലാളിത്തം പൂര്‍ണ്ണമായി തെറ്റായിരുന്നു എന്ന്‌ പറയാന്‍ കഴിയില്ല. കാരണം 1932ലെ ലോകത്തെ എക്കാലത്തേയും വലിയ മാന്ദ്യത്തിന്‌ ശേഷം വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ മറ്റൊരു മാന്ദ്യം കടന്നുവരുന്നത്‌. സോഷ്യലിസത്തിന്‌ ഇത്രയും കാലം പിടിച-ുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്വയം നിയന്ത്രിത സ്‌ഥാപനങ്ങള്‍ എന്ന ആശയത്തിന്റെ കടയ്ക്കല്‍ കത്തിവീഴ്‌ത്താന്‍ മാന്ദ്യത്തിന്‌ കഴിഞ്ഞു. സ്വയം നിയന്ത്രണം എന്ന്‌ ഈ സ്‌ഥാപനങ്ങള്‍ കൊട്ടിഘോഷിച-ത്‌ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്‌ഥയായിരുന്നു. അമേരിക്കന്‍ ഡോളര്‍ എന്ന ആഗോള കറന്‍സിക്ക്‌ അപ്പുറം ചിന്തിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടങ്ങി എന്നത്‌ മാന്ദ്യത്തിന്റെ ബാക്കി പത്രമാണ്‌. സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച-ത്‌ അമേരിക്കയെയാണ്‌. ആഗോള മുതലാളി എന്ന അമേരിക്കന്‍ പ്രതിഷ്‌ഠയ്ക്ക്‌ മങ്ങലേറ്റു എന്നതാണ്‌ മറ്റൊരു വലിയ മാറ്റം.

രണ്‌ടാം ഭാഗം–സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയെ 1,60,000 കോടി രൂപയില്‍ ഇന്ത്യാ സര്‍ക്കാര്‍ പിടിച-ു നിര്‍ത്തി. ഇന്ത്യന്‍ ഓഹരി സൂചികകള്‍ അതിന്റെ എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ നിന്ന്‌ 70 ശതമാനത്തോളം ഇടിവ്‌ രേഖപ്പെടുത്തി എന്നതാണ്‌ മാന്ദ്യത്തിന്റെ ഇന്ത്യയിലെ പ്രത്യക്ഷത്തിലുള്ള പ്രത്യാഘാതം. റിയല്‍ എസ്‌റ്റേറ്റ്‌ മേഖല തകര്‍ന്നു, ഉയര്‍ന്ന വിലനിലവാരം ഒരു കാരണമായിരുന്നെങ്കിലും മാന്ദ്യം എരിതീയില്‍ എണ്ണയൊഴിച-ു. നിര്‍മ്മാണ മേഖലയും കയറ്റുമതി മേഖലയും തകര്‍ന്നു. എന്നാല്‍ മറ്റ്‌ സാമ്പത്തിക വ്യവസ്‌ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ആഘാതം കുറവാണ്‌. 2008 ജനുവരിയില്‍ ബോംബെ ഓഹരി സൂചിക 21,000 എന്ന നിലവാരം കടന്നു. എക്കാലത്തേയും ഉയര്‍ന്ന ഈ നിരക്കിനെ ചൂണ്‌ടിക്കാട്ടി ഇന്ത്യ ഇന്ത്യ ഒരു വന്‍ സാമ്പത്തിക ശക്‌തിയായി എന്ന പ്രചാരണം ഇടക്കാലത്ത്‌ നടന്നു. അടിസ്‌ഥാന നിരക്കിനെ അപേക്ഷിച-്‌ 210 ശതമാനം രേഖപ്പെടുത്തിയ ഈ വളര്‍ച-യെ കുറച-്‌ കാണാന്‍ കഴിയില്ലെങ്കിലും അത്‌ മാത്രം അടിസ്‌ഥാനമാക്കി ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ അളക്കുന്നത്‌ തീര്‍ത്തും അശാസ്ര്‌തീയമാണ്‌. മാര്‍ക്കറ്റ്‌ ബൂമിന്റെ കാലത്ത്‌ ധനകാര്യ സ്‌ഥാപനങ്ങള്‍ വന്‍ തോതില്‍ റിക്രൂട്ട്‌മെന്റ്‌ നടത്തിയിരുന്നു. ഇടിവിനെത്തുടര്‍ന്ന്‌ കച-വടം കുറഞ്ഞപ്പോള്‍ ആളുകളെ പിരിച-ുവിട്ടു. ഇപ്രകാരവും ഇന്ത്യയില്‍ പിരിച-ുവിടല്‍ നടന്നിട്ടുണ്‌ട്‌. ഇന്ത്യ കണ്‌ട എക്കാലത്തേയും വലിയ കോര്‍പറേറ്റ്‌ തട്ടിപ്പായ സത്യം വിവാദം കൂനിത്തേല്‍ കുരുവായി. ഐ.ടി മേഖലയില്‍ മാന്ദ്യകാലത്ത്‌ നടന്ന പിരിച-ുവിടല്‍ ഇതുമായി ബന്ധപ്പെട്ടു കൂടിയാണ്‌. എന്നാല്‍ ഇന്ത്യയില്‍ ഒരു ബാങ്കുപോലും പൊളിഞ്ഞില്ല. മിശ്ര സാമ്പത്തിക വ്യവസ്‌ഥയുടെ മെച-ങ്ങളാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഇന്ത്യന്‍ സാമ്പത്തിക രംഗറ്റ്‌ഃഇന്റെ കെട്ടുറപ്പിന്റെ മാറ്റുരയ്ക്കാന്‍ മാന്ദ്യം വഴിവെച-ു എന്നുമാത്രം.

നിഗമനങ്ങള്‍ 2008 ഒക്‌ടോബറില്‍ 7000 നിലവാരത്തിലായിരുന്ന സെന്‍സെക്‌സ്‌ ഇപ്പോള്‍ 10000 പോയിന്റോളം കൂട്ടിചേ-ര്‍ത്തു. തൊഴില്‍ വിപണി പതിയെ പച-പിടിച-ു വരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മത്തോഹന്‍ സിങ്ങ്‌ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. ഇവയ്ക്ക്‌ വ്യക്‌തമായ ദിശാബോധം നല്‍കാന്‍ മാന്ദ്യം കാരണമായി.( അമേരിക്കയില്‍ ഒബാമയേയും ഇന്ത്യയില്‍ യു.പി.എ സര്‍ക്കാറിനേയും അധികാരത്തിലെത്തിച-ത്‌ മാന്ദ്യമാണ്‌). ഇന്ത്യ എന്ന സാമ്പത്തിക ശക്‌തിയെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക്‌ അവഗണിക്കാന്‍ കഴിയാതാക്കി. മാന്ദ്യകാലത്തും 6.7 ശതമാനം വളര്‍ച- നേടാന്‍ ഇന്ത്യയ്ക്ക്‌ കഴിഞ്ഞു. ധനകാര്യ സ്‌ഥാപനങ്ങളെ കയറൂരി വിടാതെ നിയന്ത്രിക്കേണ്‌ടതിന്റെ ആവശ്യകത മാന്ദ്യം വെളിച-ത്തുകൊണ്‌ടുവന്നു. ആര്‍.ബി.ഐ പോലെ ശക്‌തമായ സ്‌ഥാപനങ്ങളുടെ പ്രസക്‌തി മനസ്സിലാവുക.

ഡെറിവേറ്റീവുകളുടെ ലോകം ഓഹരിവിപണിയിലേയും മറ്റും വന്‍ നഷ്‌ടസാധ്യതയെ ഒഴിവാക്കാന്‍ ഉള്ള ഉപകരണങ്ങള്‍ക്ക്‌ പറയുന്ന പേരാണ്‌ ഡെറിവേറ്റീവ്‌ എന്നത്‌. കാലാവധിയുള്ള കരാറുകളാണിത്‌. ആഗോള തലത്തില്‍ തന്നെ ഓഹരി വിപണിയില്‍ ഡെറിവേറ്റീവ്‌ വ്യാപാരമാണ്‌ ഏറ്റവുമധികം നടക്കുന്നത്‌. എന്നാല്‍ നഷ്‌ട സാധ്യത കുറയ്ക്കാനായി നിലവില്‍ വന്ന്‌ ഇവയെ നിക്ഷേപ ഉപകരണങ്ങളായാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. ഊഹക്കച-വടം അതിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ യഥാര്‍ഥ വാങ്ങലുകാരും വില്‍ക്കലുകാരും വേദിയില്‍ നിന്ന്‌ പുറത്താകുന്നു. ഡെറിവേറ്റീവുകളില്‍ നടന്ന നിയന്ത്രണങ്ങള്‍ ഇല്ലതെയുള്ള ഊഹക്കച-വടം സാമ്പത്തിക പ്രതിസന്ധിക്ക്‌ വഴിവെച-തായി വിലയിരുത്തപ്പെടുന്നു.

ഉപസംഹാരം അയല്‍ക്കാരന്‌ തൊഴില്‍ നഷ്‌ടപ്പെടുമ്പോള്‍ അത്‌ മാന്ദ്യവും സ്വന്തം ജോലി നഷ്‌ടപ്പെടുമ്പോള്‍ അത്‌ നിരാശയുമാണെന്ന്‌ ഹാരി ട്രൂമാന്‍ മാന്ദ്യത്തെ ഭംഗിയായി നിര്‍വചിച-ിട്ടുണ്‌ട്‌. മുതലാളിത്തം എത്രത്തോളം തകരാം എന്നതിന്‌ ലേമാന്‍ ബ്രദേഴ്സിനോളം എന്ന്‌ ഉത്തരം പറയാം. ആസ്രേ്‌തലിയയില്‍ ഇന്ത്യക്കാര്‍ക്ക്‌ നേരെ നടന്ന ആക്രമണങ്ങള്‍ വരാന്‍ പോകുന്ന സാമ്പത്തിക ക്രമത്തിന്റെ സൂചന നല്‍കുന്നുണ്‌ട്‌. ആഭ്യന്തര ഉപഭോഗം ശക്‌തമാക്കുക എന്നത്‌ ലോക രാജ്യങ്ങളുടെ അജണ്‌ടയായി മാറും. നിയന്ത്രണങ്ങള്‍ എപ്പോഴും നല്ലതാണ്‌. സാമ്പത്തികരംഗത്ത്‌ പ്രത്യേകിച-ും. മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക്‌ ഉള്ള വിഭവങ്ങള്‍ ഭൂമിയിലുണ്‌ട്‌ ആര്‍ത്തിക്കുള്ളത്‌ ഇല്ല എന്ന വാചകത്തിന്റെ പ്രസക്‌തി സാമ്പത്തിക മാന്ദ്യം വര്‍ധിപ്പിച-ു. അടിസ്‌ഥാനപരമായി മനുഷ്യന്റെ മനോഭാവത്തിലാണ്‌ മാറ്റം വരേണ്‌ടത്‌. സാമ്പത്തികം പ്രശ്‌നമാകാതിരിക്കാന്‍ ഒരേയൊരു സിദ്ധാന്തം പിന്തുടര്‍ന്നാല്‍ മതി– വരവിനനുസരിച-്‌ ചെലവു ചെയ-ുക. കടം ആസ്‌തിയല്ല മറിച-്‌ ബാധ്യതയാണ്‌.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.