Fandom

Varamozhi

പ്രണയം മഴയല്ല,കൊടുങ്കാറ്റാണ് (തുള്ളല്‍പ്പാട്ട്)

92pages on
this wiki
Add New Page
Talk0 Share

ഇന്നലെ ഞാനൊരു പെണ്ണിനെ കണ്ടു ഇന്നെന്‍റെ സ്വപ്നത്തില്‍ അവള്‍ ചിരിച്ചു ആ മന്ദഹാസത്തില്‍ ഞാനലിഞ്ഞു അവളെന്‍റെ സ്വര്‍ഗ്ഗം-ഞാന്‍ നിനച്ചു. അനുരാഗമവളോട് പറയുവാന്‍ ഞാന്‍ ഒരു ഡസന്‍ വളയുമായി കാത്തു നിന്നു ചാരെയണഞ്ഞവള്‍ നാണിച്ചു നാണിച്ചു വളയതുവാങ്ങി നടന്നുനീങ്ങി മറുപടിയൊന്നുമേ ചൊല്ലീല്ല നീ നാളെ പറയാമെന്നുരുവിട്ടവള്‍ ഒക്കാത്ത കണ്ണടവെച്ചു ഞാന്‍-കോമളന്‍ നാളെയുമവളെ കാത്തു നിന്നു കുറുപ്പിന്‍റെ കടയിലെ പരിപ്പുവട രണ്ടെണ്ണം അവള്‍ക്കു നല്‍കാനായി പാന്‍റ്സിന്‍റെ പോക്കറ്റില്‍ കരുതിവെച്ചു ചാരത്തണഞ്ഞവള്‍ നാണിച്ചു നാണിച്ചു വടയതു വാങ്ങി കടിച്ചു നോക്കി മറുപടി കാത്തു ഞാന്‍ നിന്നീടവേ വട നന്നായി മൊരിഞ്ഞില്ലെന്നായവള്‍ വടയും കടിച്ചു കൊണ്ടവള്‍ പോകുന്നതും നോക്കി ഉറുമ്പിന്‍ കടി കൊണ്ടു ഞാനിരുന്നു പിന്നെ അവള്‍ക്കു ഞാന്‍ ലിഫ്റ്റിക്കു വാങ്ങി സ്പ്രേ വാങ്ങി പുത്തന്‍ സാരി വാങ്ങി ചാന്തു വാങ്ങി പിന്നെ വാച്ച് വാങ്ങി ഒരു ഗ്രാം തങ്കത്തില്‍ തീര്‍ത്തൊരു മാല വാങ്ങി ഇനിയെങ്കിലും ചൊല്ലുക പൈതലേ എന്നെ നിനക്കിഷ്ടമായോ അതുപറ പറയാനിനിയും സമയമായില്ലെന്ന് ഒരു ജോഡി കമ്മല്‍ വാങ്ങി തരൂ വേഗം ഡ്യൂപ്ലിക്കേറ്റൊന്നും വേണ്ടെനിക്ക് തനി തങ്കത്തില്‍ തീര്‍ത്തൊരു കമ്മല്‍ വേണം പണ്ടാരമങ്ങനെ കമ്മലും വാങ്ങി ‍ഞാന്‍ എന്‍റെ pulsar dts വിറ്റു ഞാന്‍ പെണ്ണേ നിനക്കായി ഇന്നെങ്കിലും നീ പറഞ്ഞിട്ടു പോകുമോ നിന്‍ കരളില്‍ ‍ഞാനില്ലേ പെണ്ണേ.. ഉടന്‍ പറയാമെന്നും പറഞ്ഞിട്ട് കമ്മലെങ്ങനെയുണ്ടെന്ന് ചോദിച്ചവള്‍

വര്‍ഷങ്ങളങ്ങനെ ഒന്നായി രണ്ടായി എട്ട് ലൂണാര്‍ ചെരിപ്പു തേഞ്ഞില്ലാതെയായി ഒരു ദിനം ദാണ്ടേ വരുന്നുണ്ടവള്‍ നാളെയെന്‍ കല്യാണം വന്നിടണം വന്നുണ്ടില്ലേല്ലും നിങ്ങള്‍ സമ്മാനമെന്തേലും തന്നീടേണം..

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.