Fandom

Varamozhi

കിങ്ങിണിക്കുട്ടന്റെ തലവിധി!

92pages on
this wiki
Add New Page
Talk0 Share

ഹോ.. എന്തൊരു കാലമായിരുന്നു അത്! ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു. അടിക്കടി പത്രസമ്മേളനങ്ങള്‍, ആ 70mm ചിരി, പിതാശ്രീയെ അനുസ്മരിപ്പിക്കുന്ന പല്ലുകള്‍, ഉരുളക്കുപ്പേരി പോലുള്ള മറുപടി, തുണിപരിച്ചടി, വെല്ലുവിളി, ആക്രോശം, കണ്ണുനീര്‍... എല്ലാമിന്നും ഓര്‍ക്കുമ്പോള്‍ നല്ലൊരു ഷാജി കൈലാസ് പടം കണ്ട പ്രതീതി.. ആ മുരളിചെട്ടനാണല്ലോ ഇന്ന് അനാഥപ്രേതം പോലെ തേരാപാരാ നടക്കുന്നത്... അദ്ദേഹത്തിന്റെ വിപുലമായ ആരാധകവൃന്ദം ഇതെങ്ങനെ സഹിക്കുന്നു?കുറേക്കാലം ഗള്‍ഫില്‍ പോയി വെരുംകയ്യുമായി തിരിച്ചെത്തിയ പുന്നാരമോന് പിതാശ്രീ കണ്ടെത്തിയ തൊഴിലായിരുന്നു രാഷ്ട്രീയം.സേവാദള്‍ ആയിരുന്നു പ്രഥമ അഭയസ്ഥാനം. തുടര്‍ന്ന് പടിപടിയായി ഉയര്‍ച്ചയായിരുന്നു. എന്തൊക്കെ പറഞ്ഞാലും അന്തോണിച്ചന്‍ തന്നെ ആയിരുന്നു കൈ പിടിച്ചുയര്‍തിയത് , പലപ്പോഴും. പിതാശ്രീക്ക് ആ സമയത്തൊക്കെ കൃത്യമായി പ്രകൃതിയുടെ വിളി വരികയും ചെയ്യും. മോന് സ്ഥാനം കിട്ടിയെന്നരിഞ്ഞാല്‍ കണ്ണിറുക്കി ഒരു ചിരിയുണ്ട്, എന്റെ ഗുരുവായൂരപ്പാ!! അങ്ങനെ എം.പി.യും അവസാനം KPCC പ്രസിഡന്റും വരെയായി...കഥ അതുവരെ സുപ്പര്‍ഹിറ്റ് ആയിരുന്നു. പിന്നെയാണ് എല്ലാം കൈവിട്ട് പോയത്. സഹോദരി കയറിക്കയറി വരാന്‍തുടങ്ങിയപ്പോ മുരളിക്കുഞ്ഞിനു മോഹം ഒന്ന് മന്ത്രിയായെക്കാമെന്നു. ആയി, എട്ടുനിലയില്‍ തെരഞ്ഞെടുപ്പില്‍ പൊട്ടുകയും ചെയ്തു. തുടര്‍ന്നുള്ളതെല്ലാം ചരിത്രം.പിന്നെ എന്തൊക്കെ പുകിലായിരുന്നു! കൂടുവിട്ടു കൂട് മാറും പോലെയല്ലേ പാര്‍ട്ടിയുടെ പേരും കൊടിയും മാറി വന്നത്. കൂടെ നിന്നവരും മാറിമാറിവന്നു. പിതാശ്രീയും ഒറ്റക്കാക്കി തറവാട്ടിലേക്ക് തിരിച്ചു പോയി, കൂടെ സഹോദരിയും. എല്ലാം കണ്ടും കൊണ്ടും സഹിച്ചു കഴിയാന്‍ പാവം കിങ്ങിണിക്കുട്ടന്‍ മാത്രം ബാക്കി.ഇന്ന് മുരളികുഞ്ഞിന്റെ പാര്ടിയെതെന്നു മുരളിക്കുഞ്ഞിനു പോലുമറിയാന്‍ വയ്യ. മദാമ്മക്ക് അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു, തറവാട്ടില്‍ ഒരു വേലക്കാരന്റെ പണിയെങ്കിലും കിട്ടുമെന്നറിയാന്‍. ആകെ പ്രതീക്ഷയുള്ളത് അവിടുന്നും ഇവിടുന്നും അനുകൂലിച്ചു കേള്‍ക്കുന്ന ചില അപശബ്ദങ്ങളിലാണ്. പക്ഷെ തറവാട്ടിന്റെ ഇവിടുത്തെ പ്രധാന അധികാരി പണ്ട് അച്ഛന്റെ നടുവില്‍ കുഴമ്പ് തേച്ചിരുന്ന പ്രധാന ശിഷ്യനാണ്. കൂടെക്കഴിഞ്ഞവനല്ലേ രാപ്പനി അറിയൂ. മുരളികുഞ്ഞു തിരിച്ചെത്തിയാല്‍ തന്റെ മുഖ്യമന്ത്രി മോഹം അതോടെ തീര്‍ന്നു എന്ന് മൂപ്പര്‍ക്കറിയാം. അതുകൊണ്ട് ആ പ്രതീക്ഷ വേണ്ട. ഒളിഞ്ഞും തെളിഞ്ഞും പാര പണിയാന്‍ സ്വന്തം കുഞ്ഞുപെങ്ങള്‍ വേറെയും.പഴയ പോലെ തീരുമാനമെടുക്കാന്‍ നേരത്ത് മൂത്രമൊഴിക്കാന്‍ പോകാന്‍ പിതാശ്രീക്കിപ്പോ പറ്റുകയുമില്ല. അനങ്ങാന്‍ പോലും നാലാള് പിടിക്കണം. പിന്നെയിപ്പോ കാത്തിരിക്കുക തന്നെ. പിതാശ്രീയുടെ അവസാന ആഗ്രഹമായിട്ടെങ്കിലും വല്ലതും നടന്നാലോ...നാലണ അംഗത്വമെങ്കില്‍ അങ്ങനെ.. ഒന്ന് കയറിക്കോട്ടെ.. പിന്നെ കാണാം കിളി ഡ്രൈവറും ഒടുക്കം മുതലാളിയുമാകുന്നത്... കിങ്ങിനിക്കുട്ടനോടാ കളി... ഹും....

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.