കഥ
From Varamozhi
[edit] അപ്പുക്കുട്ടന്‍
-ബാബുരാജ്. റ്റി.വി
അപ്പുക്കുട്ടനെ കണ്ടിട്ടു മനസ്സിലായില്ല. ആളാകെ മെലിഞ്ഞിരുന്നു. മുന്‍നിരയിലെ ഒന്നു രണ്ടു പല്ലും പോയിരുന്നു.
"എന്തു പറ്റി?", ഞാന്‍ ചോദിച്ചു.
"വലിയ കലാകാരനും ബുദ്ധിജീവിയുമാണെന്നു നടിച്ച് മൂന്നു മാസത്തോളം എന്തുചോദിച്ചാലും മിണ്ടാതെ വീടിന്‍റെ ഉമ്മറത്തു തലയാട്ടിക്കൊണ്ടിരുന്നാല്‍ ആരായാലും കൊണ്ടുപോയി ഷോക്കടിപ്പിച്ചു പോകും", പതിവുപോലെ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് അപ്പുക്കുട്ടന്‍ പറഞ്ഞു.
"അപ്പൊ ഷോക്കിന്‍റെ ഷോക്കാ.."
"ഏയ് അതൊന്നും കാര്യമായിട്ടെടുക്കേണ്ടതില്ല. പാമ്പിനെക്കൊണ്ടു കൊത്തിച്ചു തിന്ന ആപ്പിളിന്‍റെ ഷോക്കു തീര്‍ന്നു. അതുകൊണ്ടു തലക്കൊന്നും പറ്റിയില്ല. പല്ലു പൊഴിഞ്ഞതു മിച്ചം, " അപ്പുക്കുട്ടന്‍ അലറിചിരിച്ചു.
"ഇനിയിപ്പോ"
"അടുത്ത അവതാര രഹസ്യവും തേടി ഹിമാലയ സാനുക്കളിലേയ്ക്ക്........."
